പാട്‌ന: പെണ്‍കുട്ടികള്‍ ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കരുതെന്ന് ബിഹാറിലെ ഗ്രാമപഞ്ചായത്ത്. ഗോപാല്‍ഗഞ്ച് ജില്ലയിലെ ഹത്‌വാ ബ്ലോക്കിലെ പഞ്ചായത്താണ് വിവാദ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പഞ്ചായത്തിന്റെ പൊതുയോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
ജീന്‍സ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഉപയോഗം പെണ്‍കുട്ടികള്‍ വഴിതെറ്റാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഞ്ചായത്തിന്റെ കണ്‌ടെത്തല്‍. ജീന്‍സ് മൊബൈല്‍ എന്നിവ പെണ്‍കുട്ടികള്‍ക്ക് വാങ്ങി നല്‍കരുതെന്ന് രക്ഷിതാക്കളോടും പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കില്ലെന്നും പഞ്ചായത്തധികാരികള്‍ പറഞ്ഞിട്ടുണ്ട്