പെഷാവര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ പാക് താലിബാന്‍ കമാന്‍ഡര്‍ സദ്ദാം കൊല്ലപ്പെട്ടു

പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറില്‍ സൈനിക സ്‌കൂളില്‍ ആക്രമണം നടത്തിയ പാക് താലിബാന്‍ കമാണ്ടര്‍ സദ്ദാം കൊല്ലപ്പെട്ടു. സുരക്ഷസേനയുടെ ആക്രമണത്തിലാണ് സദ്ദാം കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഖൈബര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് വധിച്ചത്. പ്രാദേശിക ഭരണകൂടവും സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചു. ഇയാളുടെ അനുയായികളായ ആറ് പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ഇവരെ അറസ്റ്റ് ചെയ്തു.

പെഷവാര്‍ സ്‌ഫോടനത്തിന് ശേഷം ഇയാള്‍ തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളായ ഗോത്ര മേഖലകളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു.

Top