തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നടത്തുന്ന റോഡുപണിയില്‍ വന്‍ അഴിമതി നടക്കുന്നതായി ഗണേഷ് കുമാര്‍ എംഎല്‍എ. പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ലോകായുക്തക്കുമുന്നില് ഹാജരായശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് നടന്നുവരുന്ന റോഡുപണിയില്‍ വ്യാപക അഴിമതിയാണ് നടക്കുന്നത്. വകുപ്പില്‍ നടക്കുന്ന അഴിമതിയില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നും ഗണേഷ് പറഞ്ഞു. എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് നിയമസഭയില്‍ പറഞ്ഞത്. തെളിവ് രണ്ടുമാസത്തിനുള്ളില്‍ ലോകായുക്തയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.