പ്രതിപക്ഷ ബഹളത്തിനിടെ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു

തിരുവനന്തപുരം:പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ധനമന്ത്രി കെ.എം. മാണി ബജറ്റ് സഭയുടെ മേശപ്പുറത്ത് വച്ചു. സംഘര്‍ഷത്തിനു നടുവില്‍ വാച്ച് വാര്‍ഡിന്റെയും ഭരണപക്ഷ എംഎല്‍എമാരുടെയും സുരക്ഷാ വലയത്തില്‍ ബജറ്റിന്റെ ആദ്യ പേജുകള്‍ കെ.എം മാണി വായിച്ചു. പ്രതിപക്ഷം ഡയസ് കയ്യേറിയപ്പോള്‍ ചേംബറിലിരുന്ന് സ്പീക്കര്‍ ആംഗ്യത്തിലൂടെ ബജറ്റ് അവതരണത്തിന് അനുമതി നല്‍കി.

ഇതിനിടെ പ്രതിപക്ഷം പ്രതിഷേധം ശക്തശക്തമാക്കി. വനിതാ എംഎല്‍എമാര്‍ക്കു നേരെ കൈയേറ്റ ആരോപണം ഉണ്ടായി. കെ.കെ. ലതിക, ഗീതാ ഗോപി, ജമീല പ്രകാശം എന്നീ വനിതാ എംഎല്‍എമാര്‍ക്കു നേരെ കൈയേറ്റ ശ്രമം നടന്നതായി പരാതി. കൂടാതെ ശിവന്‍കുട്ടി എംഎല്‍എയ്ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ട്. പ്രതിഷേധത്തിനിടെ വി. ശിവന്‍കുട്ടി എംഎല്‍എയ്ക്കു ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ നിയമസഭയില്‍ത്തന്നെ കിടത്തിയിരിക്കുന്നു.

Top