പ്രതിഷേധ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്;മാണിയുടെ ഇടുക്കിയിലെ യോഗങ്ങള്‍ റദ്ദാക്കി

കോട്ടയം: ധനമന്ത്രി കെ.എം. മാണി ഇടുക്കില്‍ നടത്തുവാനിരുന്ന തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങള്‍ റദ്ദാക്കി. കാഞ്ഞാര്‍, കട്ടപ്പന തുടങ്ങി ഇടുക്കിയിലെ നാലു സ്ഥലങ്ങളില്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണു റദ്ദാക്കിയത്. മാണി പങ്കെടുക്കുന്ന പരിപാടികളിലേക്ക് പ്രതിഷേധ പ്രകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്‌ടെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യോഗങ്ങള്‍ റദ്ദാക്കുവാന്‍ തീരുമാനിച്ചത്.

Top