പ്രായം തന്റെ കരിയറില്‍ ഒരു പ്രശ്‌നമായിരുന്നില്ലെന്ന് മഞ്ജു വാര്യര്‍

പതിനാലു വര്‍ഷത്തിനു ശേഷം സിനിമയിലേക്ക് മടങ്ങി വന്ന മഞ്ജു വാര്യര്‍ക്ക് നിരാശപ്പെടേണ്ടി വന്നിരുന്നില്ല. തിരിച്ചുവരവില്‍ മഞ്ജുവിന് വേണ്ടി മാത്രം ചില കഥാപാത്രങ്ങള്‍ പിറന്നു. പക്വതയുള്ള സ്ത്രീ കഥാപാത്രങ്ങള്‍.

ജോ ആന്റ് ദി ബോയ് എന്ന പുതിയ ചിത്രത്തില്‍ 20 കാരിയായിട്ടാണ് മഞ്ജു എത്തുന്നതെന്ന് വാര്‍ത്തകളുണ്ട്.

ഇപ്പോഴിതാ മഞ്ജു തന്നെ പറയുന്നു പ്രായം തന്റെ സിനിമാ കരിയറിന് ഒരിക്കലും പ്രശ്‌നമായിരുന്നില്ലെന്ന്. ഈ പ്രായത്തിലും എനിക്ക് വെവ്വേറെ റോളുകള്‍ ലഭിക്കുന്നത് അനുഗ്രഹം തന്നെയാണ്. അടുത്തിടെ ഇറങ്ങിയ റാണി പദ്മിനി എന്ന സിനിമയിലും പ്രായത്തെ കുറിച്ച് പരാമര്‍ശമില്ലായിരുന്നു. ജോ ആന്‍ഡ് ദ കിഡ് എന്ന സിനിമയില്‍ സ്മാര്‍ട്ടായ യുവ അനിമേറ്ററുടെ വേഷമാണെനിക്ക് മഞ്ജു പറഞ്ഞു.

സമയം തികയാത്തതിനാല്‍ ഇഷ്ടപ്പെട്ട ചില സിനിമകളോട് നോ പറയേണ്ടി വന്നത് തനിക്ക് ഏറെ വിഷമമായെന്നും മഞ്ജു പറഞ്ഞു.

ഹൗ ഓള്‍ഡ് ആര്‍ യു, എന്നും എപ്പോഴും എന്നീ സിനിമകളിലെ വേഷം പക്വതയുള്ളതായിരുന്നു. സ്മാര്‍ട്ടായ കഥാപാത്രങ്ങള്‍ ഇനിയും ലഭിച്ചാല്‍ അഭിനയിക്കുമെന്നും മഞ്ജു പറഞ്ഞു.

Top