തിരുവനന്തപുരം: : പ്രേമം സിനിമയുടെ സെന്‍സര്‍ പതിപ്പ് ചോര്‍ത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റിലായി. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ മൂന്ന് താത്കാലിക ജീവനക്കാരായ അരുണ്‍, ലിജിന്‍, കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞെന്ന് ചിത്രത്തിന്റെ വിതരണക്കാരന് പറയുന്നു. താത്കാലിക ജീവനക്കാരില്‍ കുറ്റം കെട്ടിവച്ച് ഉദ്യോഗസ്ഥരെ രക്ഷപ്പെടാന്‍ അനുവദിക്കരുത് . അന്വേഷണം ശരിയായ ദിശയിലെന്നും ഷാജി നടേശന് പറഞ്ഞു.
സിനിമ ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്നും ആന്റി പൈറസി സെല്‍ വ്യക്തമാക്കി. കൃതമായ സങ്കേതിക തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ആന്റിപൈറസി സെല്‍ ഡിവൈഎസ്പി എം. ഇക്ബാല്‍ അറിയിച്ചു.