ബ്യൂണസ് ഐറിസ്: ഫെയ്സ്ബുക്കിലെ ഫേക്ക് അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചു ഫെയ്സ്ബുക്കിന് പിഴ അടയ്ക്കാന്‍ നിര്‍ദേശം. അര്‍ജന്റീനയിലാണ് ഫെയ്സ്ബുക്കിനാണ് ഇത്തരത്തില്‍ പണി കിട്ടിയിരിക്കുന്നത്.
ഫേക്ക് ഐഡികള്‍ തന്റെ കമ്പനിയെക്കുറിച്ച് അനാവശ്യം പ്രചരിപ്പിക്കുന്നു എന്ന് ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് 177000 യു എസ് ഡോളര്‍ പിഴയടയ്ക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഏകദേശം 1.1 കോടി രൂപയോളം വരും ഇത്. മാസം തോറും 5900 യു എസ് ഡോളര്‍ വീതം അടക്കാനാണ് കോടതി നിര്‍ദേശം.
തന്റെ കമ്പനിയെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെ അപമാനിക്കുന്ന ഫേക്ക് ഐ ഡികളെ ഡിലീറ്റ് ചെയ്യാന്‍ പരാതിക്കരാന് ഒരു വര്ഷത്തോളമായത്രെ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെടുന്നു. 2013 ഏപ്രിലിലാണ് കേസ് തുടങ്ങിയത്.
അര്‍ജന്റീനയില്‍ 2.3 കോടി പേര് സജീവമായി ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.