ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ചാറ്റിങിനു ഉപയോഗിക്കുന്ന ചാറ്റിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഫേസ്ബുക്ക് മെസഞ്ചര്‍, വഴി പണം അയക്കാനുള്ള സംവിധാനം വരുന്നു. ഇതിനായി പുതിയ ആപ്ലികേഷന് തന്നെ ഫേസ്ബുക്ക് വികസിപ്പിക്കുന്നു എന്നാണ് ഗിസ്മോഡോ എന്ന ടെക്ക് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് ഫേസ്ബുക്ക് മെസഞ്ചറിന്റെ സഹായത്തോടെയാണ് പണം കൈമാറാന്‍ സാധിക്കുക.
അടുത്തിടെ ഇത്തരത്തില്‍ പണം ഇടപാട് നടത്തുന്ന ഒരു കമ്പനിയുടെ സിഇഒയായ ഡേവിഡ് മാര്‍ക്കസിനെ അടുത്തകാലത്ത് ഫേസ്ബുക്ക് മെസഞ്ചറില്‍ നിയമിച്ചിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് സേവദാതാക്കളായ പേപാല്‍, വെന്മോ, സ്ക്വയര്‍ എന്നു വേണ്ട ക്ലിങ്കിള് വരെയുള്ളവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് ഫേസ്ബുക്ക്.