ഇന്ത്യയില്‍ വന്‍ സ്വീകാര്യത ലഭിച്ച ഫോര്‍ഡ് ഇന്ത്യയുടെ കോംപാക്ട് എസ്.യു.വി ഇക്കോ സ്‌പോര്‍ട്ട് അമേരിക്കന്‍ വിപണിയിലേക്ക് ചേക്കേറുന്നു. 2017 ഒക്ടോബറോടെ ഇക്കോ സ്‌പോര്‍ട്ടിനെ അമേരിക്കന്‍ വിപണിയില്‍ എത്തിക്കാനാണ് ശ്രമം. 90,000 കാറുകളാണ് കയറ്റി അയക്കുക.
അമേരിക്കന്‍ കാര്‍ നിര്‍മാതാക്കള്‍ ഇതേവരെ ഇന്ത്യയില്‍ നിര്‍മിച്ച കാറുകള്‍ അമേരിക്കയിലേക്ക് കയറ്റി അയച്ചിട്ടില്ല. ഫോര്‍ഡിന്റെ ജന്‍മ നാട്ടിലേക്ക് തന്നെ ഇക്കോസ്‌പോര്‍ട്ട് എത്തുമ്പോള്‍ അത് ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറും.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോര്‍ഡ് കാറുകള്‍ യൂറോപ്യന്‍ വിപണിയില്‍ ഇപ്പോള്‍ത്തന്നെ വിറ്റഴിക്കുന്നുണ്ട്