ബംഗലൂരു സ്‌ഫോടനം: 17കാരന്‍ അറസ്റ്റില്‍

ബംഗലൂരു: ബംഗലൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് ട്വീറ്റ് ചെയ്ത 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഖാന്‍ എന്ന വ്യാജപേരില്‍ ട്വിറ്ററില്‍ അക്കൗണ്ട് ഉണ്ടാക്കി ഇതിലൂടെയാണ് ഇയാള്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

രണ്ടു ദിവസത്തിനുള്ളില്‍ രണ്ടിലേറെ സ്‌ഫോടനങ്ങള്‍ നടത്തുമെന്നും ഇയാള്‍ ട്വിറ്ററില്‍ ഭീഷണി മുഴക്കി. പോലീസ് തന്റെ കാലിന് അടിയിലാണ്. കഴിയുമെങ്കില്‍ തന്നെ പിടികൂടുവാന്‍ ഇയാള്‍ പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ബംഗലൂരുവിലെ എംജിനീയറിംഗ് കോളജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ബംഗലൂരുവില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചെന്നൈ സ്വദേശിനി ഭവാനി (38) ആണു കൊല്ലപ്പെട്ടത്. ഭവാനിയുടെ ബന്ധു കാര്‍ത്തിക്(21), എച്ച്. സന്ദീപ് (39), വിനയ്(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Top