കോട്ടയം:ബജറ്റ് അവതരിപ്പിക്കണോ വേണ്ടയോ എന്ന് ധനമന്ത്രി കെ.എം മാണി തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ചോരപ്പുഴ ഒഴുകുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ചോരപ്പുഴ നീന്തിക്കടക്കാനുള്ള ശേഷി തനിക്കില്ലെന്നും ജോര്‍ജ് പറഞ്ഞു.
പാറ്റൂര്‍ ഭൂമിയിടപാടി കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിന് പങ്കുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെയും മുന്‍ ചീഫ് സെക്രട്ടറിയുടെയും പങ്ക് കൂടുതല്‍ വ്യക്തമാക്കി വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് ലോകായുക്തയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.