ബജറ്റ്: പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഒരു രൂപ സെസ് ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ബജറ്റില്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഒരു രൂപ സെസ് ഏര്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിക്കും. ബജറ്റില്‍ റബറിനു താങ്ങുവില പ്രഖ്യാപിച്ചു. റബറിനു 150 രൂപയാണു താങ്ങുവില പ്രഖ്യാപിച്ചത്. താങ്ങുവിലയിലെ വ്യത്യാസം ബാങ്ക് അക്കൗണ്ടു വഴി കര്‍ഷകര്‍ക്ക് നല്‍കും. 20,000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

നെല്ലു സംഭരണത്തിനു 300 കോടി രൂപയും പ്രഖ്യാപിച്ചു. കാര്‍ഷിക വായ്പയുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കും. വിഴിഞ്ഞം പദ്ധതിക്ക് 600 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.

Top