തിരുവനന്തപുരം ;പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരണം തുടരുന്നു. പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു.വനിതാ എംഎല്‍എമാര്‍ക്കു നേരെ കൈയേറ്റ ആരോപണം ഉണ്ടായി. കെ.കെ. ലതിക, ഗീതാ ഗോപി, ജമീല പ്രകാശം എന്നീ വനിതാ എംഎല്‍എമാര്‍ക്കു നേരെ കൈയേറ്റ ശ്രമം നടന്നതായി പരാതി. കൂടാതെ ശിവന്‍കുട്ടി എംഎല്‍എയ്ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ട്. പ്രതിഷേധത്തിനിടെ വി. ശിവന്‍കുട്ടി എംഎല്‍എയ്ക്കു ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ നിയമസഭയില്‍ത്തന്നെ കിടത്തിയിരിക്കുന്നു.