നെക്സയുടെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ മാരുതി സുസുക്കി ഇന്ത്യ അവതരിപ്പിച്ചു. 4.99 ലക്ഷമാണ് കാറിന്റെ പ്രാരംഭ വില. നാലു വകഭേദങ്ങളിലാണു ‘ബലേനൊ’ വില്‍പ്പനയ്ക്കെത്തിക്കുക. മൊത്തം ഏഴു നിറങ്ങളില്‍ കാര്‍ ലഭ്യമാവും.
മെച്ചപ്പെട്ട സുരക്ഷയ്ക്കായി മുന്നില്‍ ഇരട്ട എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്) സംവിധാനവും ‘ബലേനൊ’യുടെ എല്ലാ വകഭേദത്തിലും മാരുതി സുസുക്കി ലഭ്യമാക്കിയിട്ടുണ്ട്.
പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയില്‍ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്വാഗന് ‘പോളോ’ എന്നിവയോട് ഏറ്റുമുട്ടാന്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാണ് ‘ബലേനൊ’യുടെ വരവ്.