കാലിഫോര്‍ണിയ: ബഹിരാകാശ വിനോദ സഞ്ചാരത്തിനായി രൂപകല്‍പ്പന ചെയത് ബഹിരാകാശ പേടകം തര്‍ന്നുവീണു. ബ്രിട്ടീഷ് കോടീശ്വരനായ റിച്ചാര്‍ഡ് പ്രാന്‍സന്റെ ബഹിരാകാശ പേടകമാണ് മൊജാവ് എയര്‍ ആന്‍ഡ് സ്‌പേസ് പോര്‍ട്ടിന് സമീപം തകര്‍ന്നുവീണത്. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം.
ഒന്നരകിലോമീറ്റര്‍ സ്ഥലപരിധിയില്‍ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുകയാണ്. സ്‌പേസ്ഷിപ്പ് ടു എന്ന പേരിട്ടിരുന്ന ബഹിരാകാശ പേടകം അതിന്റെ ലോഞ്ചിന് സഹായിക്കുന്ന ജെറ്റ് വിമാനത്തില്‍ നിന്ന് വേര്‍പ്പെട്ട ഉടനെ തകരുകയായിരുന്നുവെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. അപകടകാരണം വ്യക്തമായിട്ടില്ല.
ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയുടെ റോക്കറ്റ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തകര്‍ന്നിരുന്നു. ബഹിരാകാശത്തേക്ക് സഞ്ചാരികളെ എത്തിക്കുക വഴി ടുറിസംമേഖലയില്‍ വലിയൊരു കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന ആഗോള സ്വകാര്യ കമ്പനികളുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഇതുവഴിയുണ്ടായത്.