ബഹുഭാഷാ ചിത്രത്തിലൂടെ ശ്രീശാന്ത് വീണ്ടും സിനിമയില്‍ സജീവമാകുന്നു

ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ നിന്ന് കുറ്റവിമുക്തനായ ശ്രീശാന്ത് സിനിമയില്‍ തിളങ്ങാന്‍ ഒരുങ്ങുന്നു. സജീവ ക്രിക്കറ്റിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായിരിക്കവേയാണ് ശ്രീ സിനിമയില്‍ സജീവമാകുന്നത്. ശ്രീശാന്ത് അഭിനയിക്കുന്ന ബഹുഭാഷ ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ തുടങ്ങും.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമയുടെ പ്രമേയം ഒരു ക്രിക്കറ്റ് താരത്തിന്റേതാണ്. ഐ.പി.എല്ലും ക്രിക്കറ്റും ഒക്കെ നിറയുന്ന സിനിമ ഒരു പ്രണയചിത്രമായിട്ടാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സന ക്രിയേഷന്‍സിന്റെ ബാനറില്‍ സനയാദി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ബോളിവുഡില്‍ ശ്രീശാന്ത് പ്രതിനായക വേഷമണിഞ്ഞ പൂജാ ഭട്ട് ചിത്രമായ കാബറേ ഉടന്‍ റിലീസ് ചെയ്യാനിരിക്കുകയാണ് തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി നിര്‍മിക്കുന്ന പുതിയ ചിത്രത്തിലേക്കുകൂടി ശ്രീയെത്തുന്നത്.

Top