ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തെലുങ്കില്‍ സിദ്ധാര്‍ഥും സാമന്തയും

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തെലുങ്ക്, തമിഴ് പതിപ്പില്‍ സിദ്ധാര്‍ഥ്, ആര്യ, സാമന്ത എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സിദ്ധാര്‍ഥും സാമന്തയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഒരുങ്ങുന്നത്. ബൊമ്മരില്ലു ഭാസ്‌കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ഥിനോടും സാമന്തയോടും സിനിമയുടെ കഥ പറഞ്ഞു. ഇരുവര്‍ക്കും കഥ വളരെ ഇഷ്ടമായെന്നുമാണ് തെലുങ്കില്‍ നിന്നുള്ള വാര്‍ത്തകള്‍. ജനുവരിയില്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. മറ്റുതാരങ്ങളെ തീരുമാനിച്ചു വരുന്നേ ഉള്ളൂ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് മലയാളത്തില്‍ വന്‍ വിജയമായിരുന്നു. ബാംഗ്ലൂരില്‍ എത്തുന്ന മൂന്നു കസിന്‍സിന്റെ ജീവതമായിരുന്നു ചിത്രം. ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ എന്നിവരാണ് മലയാളത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

Top