ബാഗ്ദാദില്‍ ഐഎസ് ഭീകരാക്രമണം: 38 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ബാഗ്ദാദ്: ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ്. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിന് തെക്കുമാറിയാണ് സ്‌ഫോടനം ഉണ്ടണ്ടായത്. ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സുന്നി വിഭാഗക്കാരാണ്. ഐഎസിന്റെ തീവ്രമായ നിലപാടിനെ അനുകൂലിക്കാത്ത ആളുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഐഎസ് വ്യക്തമാക്കി. തീവ്ര സുന്നിവിഭാഗക്കാരായ ആളുകളാണ് ഐഎസിനെ നിയന്ത്രിക്കുന്നത്. മെയ്ഥീനിയ ജില്ലയിലും ആക്രമണം ഉണ്ടണ്ടായി. ആക്രമണത്തില്‍ ആകെ 56 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജിഹാദിനെതിരെ ആരെല്ലാം ശബ്ദം ഉയര്‍ത്തിയാലും അവരുടെയെല്ലാം സ്ഥിതി ഇതു തന്നെയായിരിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Top