തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍കോഴ കേസില്‍ അന്വേഷണം നീളുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി.
തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചത്.
മറ്റ് കേസുകളായിരുന്നെങ്കില്‍ ഇതിനോടകം തീരുമായിരുന്നില്ലേയെന്ന് കോടതി ആരാഞ്ഞു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ കുറച്ചു കൂടി സമയം വേണമെന്ന് വിജിലന്‍സ് അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
തുടര്‍ന്ന് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ രണ്ട് മാസം കൂടി സമയം വിജിലന്‍സിന് കോടതി അനുവദിച്ചു.