ബാര്‍ കേസില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി; മാണിയുടെ രാജിയില്‍ ദുഃഖമുണ്ട്

തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഹൈക്കോടതി വിധി വിജിലന്‍സിന് ആശ്വാസമാണെന്നും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നതാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

കെ.എം. മാണി യുഡിഎഫിന്റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍, ബാര്‍കോഴ കേസില്‍ ഗൂഢാലോചനയുണ്ടെന്ന മാണിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പരഞ്ഞു.

Top