കൊച്ചി: ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കണമെന്ന സിംഗിള്‍ ബഞ്ച് വിധിയ്ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കി. ഡിവിഷന് ബഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. മദ്യനയം സാമൂഹ നന്മയ്ക്കു വേണ്ടിയാണ്. ഇക്കാര്യത്തില്‍ ഇടപെടരുതെന്നു ആവശ്യപ്പെട്ടാണ് ഹര്‍ജി. ബാറുകള്‍ നല്കിയ അപ്പീലില്‍ ഒരുമാസത്തേക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ ഡിവിഷന് ബഞ്ച് അനുമതി നല്‍കിയിരുന്നു.