കൊച്ചി: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ കേസില്‍ ഇപ്പോള്‍ മേല്‍നോട്ടം വഹിക്കാനില്ലെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണത്തില്‍ വീഴ്ചവന്നാല്‍ ഇടപെടുമെന്നും കോടതി വ്യക്തമാക്കി. ഓള്‍ കേരള ആന്റി കറപ്ഷന്‍ എന്ന സംഘടനയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി നിരീക്ഷണം.
കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉടന്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാനാവുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.