ബാര്‍ കോഴക്കേസ്: ബാബുവിനെതിരായ അന്വേഷണം ഇരട്ടത്താപ്പെന്ന് വി.എസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായ അന്വേഷണം ഇരട്ടത്താപ്പെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. കെ.എം.മാണിക്കും ബാബുവിനും രണ്ട് നീതിയാണ് നടപ്പാക്കുന്നത്. ബാബുവിനെതിരായ അന്വേഷണം ആഭ്യന്തരമന്ത്രി പ്രഹസനമാക്കിയെന്നും വി.എസ് കുറ്റപ്പെടുത്തി.

ബബുവിനെതിരെ അന്വേഷണം നടത്തിയത് രണ്ട് ജില്ലകളുടെ മാത്രം ചുമതലയുള്ള ഡിവൈഎസ്പിയാണ്. കേസ് അന്വേഷണത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക റിപ്പോട്ട് തള്ളിക്കളയണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Top