ബാര്‍ കോഴ: അന്വേഷണം നീട്ടുന്നത് മാണിയെ രക്ഷിക്കാനെന്ന് വി.എസ്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ.എം മാണിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ടുള്ള എല്‍.ഡി.എഫിന്റെ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നത് മാണിയെ കേസില്‍ നിന്ന് രക്ഷിക്കാനാണ്. മാണി പണം കൈപ്പറ്റുമ്പോള്‍ ഭാര്യ കൂടെയുണ്ടായിരുന്നുവെന്നും വി.എസ് പറഞ്ഞു.

Top