ബാര്‍ കോഴ ഒരു തുറന്ന പുസ്തകം; ആശങ്കയില്ലെന്ന് മാണി

കോട്ടയം: ബാര്‍ കോഴ എവിടെ വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ തയാറെന്ന് ധനമന്ത്രി കെ.എം.മാണി. ഈ വിഷയം തുറന്ന പുസ്തകമാണെന്നും ഇക്കാര്യത്തില്‍ തന്നക്ക് ആശങ്കയില്ലെന്നും മാണി കോട്ടയത്ത് പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയ ഉത്തരവിനെതിരായ വിജിലന്‍സിന്റെ ഹര്‍ജിയില്‍ വാദംകേട്ട് ഇന്ന് വിധി പറയാനിരിക്കെയാണ് മാണിയുടെ പ്രതികരണം.

Top