തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ബാര്‍കോഴ കേസ് അട്ടിമറിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാറുടമ ബിജു രമേശ്. കേസില്‍ വിജിലന്‍സിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍നടപടിയെടുക്കും.
പൂട്ടിയിട്ട ബാറുകള്‍ തുറക്കുന്നതിനായി കെ.എം മാണിക്ക് ഒരുകോടി രൂപ കോഴ നല്‍കിയെന്ന് ബാര്‍ അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ഉന്നയിച്ച ആരോപണത്തിലാണ് വിജിലന്‍സ് കേസെടുത്തിട്ടുള്ളത്. കേസില്‍ മാണി കുറ്റക്കാരനാണെന്ന് വ്യക്തമായ തെളിവ് ലഭിച്ചിട്ടും കേസെടുക്കേണ്ടതില്ലെന്ന് എ.ജി നിയമോപദേശം നല്‍കുമെന്ന് പറയുന്നു. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ബിജു രമേശ് ആരോപിച്ചു.