ബാര്‍ കോഴ: മാണിക്കെതിരെ കുറ്റപത്രം വരില്ലെന്ന് പി.സി ജോര്‍ജ്

കോട്ടയം: ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ കുറ്റപത്രം വരില്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മാണി രാജി വയ്ക്കുന്ന കാര്യത്തില്‍ ധാര്‍മികതയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും ധാര്‍മികതയൊക്കെ ഓരോരുത്തരുടേയും മനോനില അനുസരിച്ചാണെന്നും ജോര്‍ജ് പറഞ്ഞു.

എല്ലാവരുടെയും വെട്ടേല്‍ക്കുന്ന പരിചയാകാന്‍ കെ.എം.മാണിയെ വിട്ടുകൊടുക്കില്ല. കോഴ ആരോപണത്തില്‍ പാര്‍ട്ടിനിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുവിടണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

അതേസമയം കേരളാ കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം പ്രഹസനമല്ലെന്നും സമയക്കുറവ് ഉണ്ടെങ്കില്‍ അജണ്ടയിലും അത്രയും കാര്യങ്ങള്‍ മാത്രമെ ചര്‍ച്ച ചെയ്യുകയുള്ളൂവെന്നും മാണി പറഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി യോഗം പ്രഹസനമാവുമെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാണി.

അജണ്ടയിലുള്ള വിഷയങ്ങളെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ തന്നെയാണ് നടക്കുക. സീരിയസായ പാര്‍ട്ടി, സീരിയസായ യോഗം, സീരിയസായ ചര്‍ച്ച എന്നതാണ് പാര്‍ട്ടിയുടെ നയമെന്നും മാണി വ്യക്തമാക്കി.

Top