തിരുവനന്തപുരം: ബാര്‍ കോഴവിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി കെ.എം.മാണി. കഴിഞ്ഞദിവസം നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തനിക്ക് അനുകൂലമായി പ്രമേയം പാസാക്കിയിട്ടില്ലെന്ന് മാണി പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നേതാക്കളെല്ലാം തന്നോടൊപ്പം ഉണ്ട്. സ്വീകരണയോഗത്തില്‍ പി.സി.ജോര്‍ജ് പങ്കെടുക്കാത്തത് വാര്‍ത്തയല്ലെന്ന് മാണി പറഞ്ഞു.
കോഴവിവാദം ചര്‍ച്ച ചെയ്യില്ല എന്നായിരുന്നു ഇന്നലെ മാണി പറഞ്ഞിരുന്നത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ടു പാര്‍ട്ടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടില്ലെന്നും കെ.എം. മാണി പറഞ്ഞിരുന്നു.