തിരുവനന്തപുരം: വധഭീഷണിയുണ്ടെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേഷ്. ധനമന്ത്രി കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വധ ഭീഷണി ലഭിച്ചെന്ന് ബിജു രമേഷ് പറഞ്ഞു. തന്റെ പക്കലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും ബിജു രമേഷ് വ്യക്തമാക്കി.
ഇമെയില്‍ ഭീഷണി മുഴക്കിയത് കേരള കോണ്‍ഗ്രസ് നേതാവ് ജോസാണെന്നും ബിജു രമേഷ് ആരോപിച്ചു. തന്നെ നശിപ്പിച്ചുകളയുമെന്ന് ഇ മെയില്‍ ഭീഷണിയില്‍ പറയുന്നുണ്ടെന്നും ബിജു രമേഷ് പറഞ്ഞു. ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ബിജു രമേഷ് രംഗത്തെത്തിയിരിക്കുന്നത്.
ബാറുകള്‍ തുറക്കാന്‍ മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ബിജു രമേഷിന്റെ ആരോപണം. എന്നാല്‍ ബാറുകള്‍ തുറക്കാന്‍ ഒരു കോടി രൂപയാണ് മന്ത്രിക്ക് നല്‍കിയത്. ബാര്‍ ഉടമ അസോസിയേഷന്‍ നേരിട്ടാണ് പണം കൈമാറിയതെന്നും താന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ബിജു രമേഷ് വ്യക്തമാക്കിയിരുന്നു. ഏത് അന്വേഷണ ഏജന്‍സിക്കു മുന്നിലും സത്യം വെളിപ്പെടുത്താന്‍ താന്‍ തയ്യാറാണെന്നും ബിജു രമേഷ് പറഞ്ഞു.