തിരുവനന്തപുരം: ബാറുടമകള്‍ വിമര്‍ശം ഉന്നയിക്കുന്നത് സ്വാഭാവികമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. ബന്ധുക്കള്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം തനിക്കല്ലെന്നും തന്നെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും സുധീരന്. ശ്രീ നാരായണീയ പ്രസ്ഥാനങ്ങള്‍ മദ്യവില്‍പ്പന നടത്തരുതെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.എം സുധീരന്റെ ഭാര്യാ സഹോദരി ബേബി രാധാകൃഷ്ണന് നാല് ബാറുകള്‍ ഉണ്ടെന്നും സ്വന്തം കുടുംബത്തിലെ മദ്യപാന ശീലവും വ്യവസായവും നിര്ത്തിയിട്ടുമതി നാട്ടുകാരെ നന്നാക്കാനിറങ്ങാനെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണിത്താന് ആരോപിച്ചിരുന്നു.