ബാഴ്‌സലോണയ്ക്ക് സൂപ്പര്‍ ജയം

മാഡ്രിഡ്: പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുന്ന ബാഴ്‌സലോണയ്ക്ക് പുതുജീവന്‍ നല്‍കി കിങ്‌സ് കപ്പില്‍ (കോപ ഡെ ല്‍ റേ) ടീം ഉജ്ജ്വല ജയമാഘോഷിച്ചു. ആദ്യപാദ പ്രീക്വാര്‍ട്ടറി ല്‍ എല്‍ക്കെയ്‌ക്കെതിരേയാണ് ബാഴ്‌സ ഏകപക്ഷീയമായ അഞ്ചു ഗോളുകളുടെ വിജയം കൊയ്തത്. ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ ഇരട്ടഗോളുകളുമായി ടീമിന്റെ ജയത്തിനു ചുക്കാന്‍പിടിച്ചപ്പോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി, ലൂയിസ് സുവാറസ്, ജോ ര്‍ഡി ആല്‍ബ എന്നിവ ര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കാളികളായി.

ടീം ഡയറക്ടറായ അന്റോണി സുബിസറേറ്റയെ പുറത്താക്കിയതോടെയാണ് ബാഴ്‌സയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് കോച്ച് ലൂയിസ് എന്റിക്വെയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് മെസ്സി ടീം വിട്ടേക്കുമെന്ന അഭ്യൂഹവും പരന്നതോടെ ബാഴ്‌സ ആരാധകരും നിരാശയിലായിരുന്നു. ഈ തിരിച്ചടികളെല്ലാം മായ്ച്ചുകളയുന്നതായിരുന്നു കിങ്‌സ് കപ്പില്‍ ടീമിന്റെ വിജയം.

Top