ബിര്‍ള ടയേഴ്‌സിന്റെ ഉത്തരാഖണ്ഡിലെ നിര്‍മാണ യൂണിറ്റ് ജെ.കെ ടയര്‍ ഏറ്റെടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാമത്തെ വലിയ ടയര്‍ നിര്‍മാതാക്കളായ ജെ.കെ ടയര്‍ ബിര്‍ള ടയേഴ്‌സിന്റെ ഉത്തരാഖണ്ഡിലെ നിര്‍മാണ യൂണിറ്റ് ഏറ്റെടുക്കുന്നു. 2200 കോടി രൂപയ്ക്കാണ് ബിര്‍ള ടയര്‍ നിര്‍മിക്കുന്ന കെസോറാം ഇന്‍ഡസ്ട്രീസിനെ ജെ.കെ ടയര്‍ ഏറ്റെടുക്കുന്നത്

അവസാനവട്ട ചര്‍ച്ച നടന്നുവരികയാണെന്നും അടുത്തയാഴ്ചയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നും കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ട്രക്ക്, ബസ് ടയറുകളുടെ നിര്‍മാണത്തില്‍ മുന്‍നിരയിലുള്ള ജെ.കെയ്ക്ക് നിലവില്‍ രാജ്യത്ത് ആറിടങ്ങളിലാണ് നിര്‍മാണ യൂണിറ്റുകളുള്ളത്. ഉത്തരാഖണ്ഡ് യൂണിറ്റുകൂടി ഏറ്റെടുക്കുന്നതോടെ അപ്പോളോ ടയേഴ്‌സിനൊപ്പം രണ്ടാം നിരയിലെത്തും.

Top