ന്യൂല്‍ഹി: രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹായിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവാണു പ്രതിപക്ഷത്തിന്റെ പിന്തുണ തേടി രംഗത്തുവന്നത്. ബില്ലുകള്‍ പാസാക്കുന്നതിനു കോണ്‍ഗ്രസും കൂട്ടുകാരും സഹായിക്കണമെന്നാണ് നായിഡു ആവശ്യപ്പെട്ടത്. ഇന്‍ഷുറന്‍സ് ബില്‍, കല്‍ക്കരിപ്പാടം വിതരണ ബില്‍ എന്നിവ സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കിയിരുന്നു.