ബി.സി.സി.ഐ ക്രിക്കറ്റിനെ നശിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ബി.സി.സി.ഐ നിലപാട് ക്രിക്കറ്റില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്. ഐ.പി.എല്‍ വാതുവെയ്പ്പില്‍ ശ്രീനിവാസന് പങ്കില്ലെന്ന് പറയാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബി.സി.സി.ഐ അദ്ധ്യക്ഷന്‍ ഐ.പി.എല്‍ ടീം ഉടമ ആകുന്നതെങ്ങനെയാണ്. ബി.സി.സി.ഐ ക്രിക്കറ്റിനെ നശിപ്പിക്കുന്നു. ശ്രീനിവാസന് ക്ലീന്‍ ചിറ്റ് നല്‍കാനാകില്ല.

സുപ്രീംകോടതിയുടെ ഈ പരാമര്‍ശത്തോടെ ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ശ്രീനിവാസന്റെ മടങ്ങിവരവിന് ഇതോടെ മങ്ങലേറ്റിരിക്കുകയാണ്. താന്‍ നിരപരാധിയാണെന്നും തന്നെ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീനിവാസന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Top