ബീഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി രാജി വച്ചു

പാറ്റ്‌ന: ബീഹാറില്‍ ഐക്യജനതാദളിന്റെ വിമത മുഖ്യമന്ത്രി മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി രാജി വച്ചു. വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പാണ് രാജിവച്ചത്.

ജിതന്‍ റാം മാഞ്ജിക്ക് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാഞ്ജിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങളുടെ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി വിപ്പ് നല്‍കി. വ്യാഴാഴ്ച വൈക്കിട്ട് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ബി.ജെ.പി മാഞ്ജിക്ക് അനുകൂലമായി തീരുമാനമെടുത്തത്.

നാല് വിമത ഐക്യജനതാദള്‍ എം.എല്‍.എമാരെ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് പാറ്റ്‌ന ഹൈക്കോടതി വിലക്കിയത് മഞ്ജിക്ക് തിരിച്ചടിയായിരുന്നു.

Top