പാറ്റ്‌ന: ബീഹാറിലെ അറ കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു പൊലീസുകാരും സ്ത്രീയും ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. പതിനാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബോംബ് വഹിച്ചുകൊണ്ടു വന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷ ഒരുക്കുന്നതിനിടെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.