ബൈക്ക് റൈഡിംഗ് ആസ്വാദകര്‍ക്ക് യമഹയുടെ പുത്തന്‍ വിസ്മയം

ബൈക്ക് റൈഡിംഗ് ആസ്വദിക്കുന്നവര്‍ക്കായി യമഹ അണിയറയില്‍ തയ്യാറാക്കുന്ന പുത്തന്‍ മോഡലാണ് എക്‌സ്.എസ്.ആര്‍ 700.

ഏറെ വ്യത്യസ്തവും മനോഹരവുമായ ക്ലാസിക് രൂപകല്പനയാണ് ഈ മോഡലിനുള്ളത്. ഹെഡ്‌ലാമ്പും ടെയ്ല്‍ലാമ്പും വൃത്താകൃതിയില്‍ നല്‍കിയിരിക്കുന്നു.

73.8 ബി.എച്ച്.പി കരുത്തുള്ള, 689 സി.സി എന്‍ജിനാണുള്ളത്. ഉന്നത സാങ്കേതിക വിദ്യകളും മികച്ച ബ്രേക്കിംഗ് സംവിധാനവും എക്‌സ്.എസ്.ആര്‍ 700ല്‍ യമഹ പ്രയോജനപ്പെടുത്തിയിരിക്കുന്നു.

ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുണ്ട്. എ.ബി.എസ് സാന്നിദ്ധ്യവുമുണ്ട്. ലിറ്ററിന് 23.1 കിലോമീറ്ററാണ് സര്‍ട്ടിഫൈഡ് മൈലേജ്. ഇന്ധനടാങ്കില്‍ 14 ലിറ്റര്‍ പെട്രോള്‍ നിറയും. ഏഴര ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

Top