ബോഡോ തീവ്രവാദി കോഴിക്കോട് പിടിയില്‍; കുടുക്കിയത് രഹസ്യാന്വേഷണ വിഭാഗം

കോഴിക്കോട്: ബോഡോ തീവ്രവാദി കോഴിക്കോട് പിടിയിലായി. ബോഡോ സായുധ ഗ്രൂപ്പായ എന്‍ഡി.എഫ്.ഡിയുടെ സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറിയും ബറ്റലിയന്‍ ചീഫ് കമാന്‍ഡറുമായി ഡിന്‍ഡയാണ് പിടിയിലായത്. ഒരു മാസമായി കേരളത്തില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു.

അസാം തൊഴിലാളികള്‍ക്കൊപ്പം ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്ന കക്കോട് മുക്കിലെ വീട്ടില്‍ നിന്നും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് ഡിന്‍ഡയെ കുടിക്കിയത്.

സായുധ കലാപത്തില്‍ ഉറച്ചു നില്‍ക്കുന്ന എന്‍.ഡി.എഫ്.ഡിയും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു വര്‍ഷത്തിനിടെ മാത്രം 100 ഓളം പേരുടെ ജീവന്‍ നഷ്ടമായിരുന്നു. ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലിന് ശേഷം രക്ഷപ്പെട്ടാണ് ഡിന്‍ഡ കേരളത്തിലെത്തിയത്.

കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഇയാളെ അസം പോലീസിനു കൈമാറും.

Top