ബ്രൂസ് ലീയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുന്നു

ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് ആക്ഷന്‍ ഹീറോ ബ്രൂസ് ലീയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നു. ബ്രൂസ് ലീയുടെ മകള്‍ ഷാനന്‍ ലീയാണ് സിനിമയുടെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ബ്രൂസ് ലീയുടെ എഴുത്തുകളും ആശയങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും സിനിമ തയ്യാറാക്കുക എന്ന് ഷാനന്‍ അറിയിച്ചു. ബ്രൂസ് ലീയുടെ കുടുംബം തന്നെയാകും സിനിമ നിര്‍മിക്കുക. സിനിമയില്‍ ബ്രൂസ് ലീയുടെ വേഷത്തില്‍ ആര് എത്തുമെന്നോ സംവിധായകന്‍ ആരായിരിക്കുമെന്നോ വ്യക്തമല്ല.

1993 ല്‍ ‘ഡ്രാഗണ്‍: ദി ബ്രൂസ് ലീ സ്‌റ്റോറി’ എന്ന പേരില്‍ സിനിമ ഇറങ്ങിയിരുന്നു. ബ്രൂസ് ലീയുടെ ഭാര്യ ലിന്‍ഡ ലീ കാഡ്‌വെല്‍സിന്റെ പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു സിനിമ ഒരുക്കിയത്.

Top