ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട് വിപണിയില്‍

ലണ്ടന്‍: ബ്ലാക്ക് ബെറിയുടെ പുതിയ ഫോണ്‍ വിപണിയിലിറങ്ങി. പാസ്‌പോര്‍ട്ട് എന്ന പേരിലാണ് പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്. ലണ്ടന്‍, ടൊറന്റോ, ദുബായി എന്നീവിടങ്ങളില്‍ ഒരേ സമയം സംഘടിപ്പിച്ച ചടങ്ങുകളിലാണ് ബ്ലാക്ക്‌ബെറിയുടെ പുതിയ മോഡല്‍ അവതരിപ്പിച്ചത്. ലാര്‍ജ് സ്‌ക്വയര്‍ ആകൃതിയിലുള്ള ഫോണില്‍ ടച്ച് സ്‌ക്രീനിനൊപ്പം മൂന്ന് നിരയുള്ള കീബോര്‍ഡാണ് പ്രധാന സവിശേഷത.

4.5 ഇഞ്ചാണ് സ്‌ക്രീന്‍ വലിപ്പം. 2.2 ജിഗാഹെഡ്‌സ് ക്വോഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസറിന് മൂന്ന് ജിബി റാമിന്റെ കരുത്തുമുണ്ട്. 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മൈക്രൊ എസ്ഡി കാര്‍ഡുപയോഗിച്ച് 128 ജിബി വരെ വര്‍ദ്ധിപ്പിക്കാം. ബിഎസ്‌ഐ സെന്‍സറുള്ള 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 2 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഫോണിനുള്ളത്. 3450 എംഎഎച്ച് ബാറ്ററി 30 മണിക്കൂര്‍ ആണ് കമ്പനി വാഗ്ദാനം.

അമേരിക്കയില്‍ 599 ഡോളറാണ് (ഏകദേശം 36,500 രൂപ) ഫോണിന്റെ വില. ബ്ലാക്ക് ബെറിയുടെ വെബ്‌സൈറ്റ് വഴി കാനഡ, ഫ്രാന്‍സ്, ജെര്‍മനി തുടങ്ങിയ സ്ഥലങ്ങളിലും ഫോണ്‍ ഉടന്‍ ലഭ്യമാകും. കാനഡയില്‍ ഏകദേശം 38,400 രൂപയും ഫ്രാന്‍സിലും ജെര്‍മനിയിലും ഏകദേശം 50,500 രൂപയുമായിരിക്കും ഫോണിന്റെ വില.

Top