ബ്‌ളാസ്റ്റേഴ്‌സ് മാര്‍ക്വീ താരമാകാന്‍ മുന്‍ സ്പാനിഷ് താരം കാര്‍ലോസ് മാര്‍ച്ചെന

കൊച്ചി: മുന്‍ സ്പാനിഷ് താരം കാര്‍ലോസ് മാര്‍ച്ചെന ലോപസ് കേരള ബ്‌ളാസ്റ്റേഴ്‌സ് മാര്‍ക്വീ താരമാകാന്‍ സാധ്യത. സ്‌പെയ്‌നിനുവേണ്ടി രണ്ട് ലോകകപ്പുകളും നിരവധി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളും കളിച്ച താരമാണ് മാര്‍ച്ചെന.

നിരവധി താരങ്ങളുമായി ബ്‌ളാസ്റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ആരും അനുകൂല മറുപടി നല്‍കാത്തതിനത്തെുടര്‍ന്നാണ് ടീം മാനേജ്‌മെന്റ് മാര്‍ച്ചെനയെ സമീപിച്ചത്.

നോര്‍വേക്കാരനായ ലിവര്‍പൂള്‍ താരം ജോണ്‍ ആര്‍നെ റീസെയെയാണ് ബ്‌ളാസ്റ്റേഴ്‌സ് പരിഗണിച്ചിരുന്നത്. എന്നാല്‍ മാര്‍ക്വീ താരത്തെ പ്രഖ്യാപിക്കുന്നതിനുള്ള അവസാന തീയതി അടുത്തത്തെിയിട്ടും ആരുമായും കരാര്‍ ഒപ്പുവെക്കാന്‍ ബ്‌ളാസ്റ്റേഴ്‌സിനായില്ല. ഇതത്തേുടര്‍ന്നാണ് മാര്‍ച്ചെനയുമായി ചര്‍ച്ച ആരംഭിച്ചത്.

ലോകകപ്പ് ഉള്‍പ്പെടെ മത്സരങ്ങളിലെ അനുഭവ സമ്പത്തും സെന്‍ട്രല്‍ ഡിഫെന്‍ഡറായും ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായും തിളങ്ങാനുള്ള കഴിവുമാണ് മാര്‍ച്ചെനയെ പരിഗണിക്കാനുള്ള പ്രധാന കാരണം. താരം സമ്മതം മൂളിയാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

കരിയറില്‍ ഏറെക്കാലം വലെന്‍സിയക്കായാണ് മാര്‍ച്ചെന കളിച്ചത്. ഒമ്പത് വര്‍ഷത്തിനിടെ രണ്ട് ലാലിഗ ചാമ്പ്യന്‍ഷിപ് ഉള്‍പ്പെടെ അഞ്ച് സുപ്രധാന കിരീടനേട്ടത്തിലും മാര്‍ച്ചെന പങ്കാളിയായി. ദേശീയ ടീമിനുവേണ്ടി 1999ലെ ഫിഫ യൂത്ത് ചാമ്പ്യന്‍ഷിപ്പിലൂടെയായിരുന്നു അരങ്ങേറ്റം.

Top