മാലി: ഭീകര പ്രവര്‍ത്തനത്തിന് ഒത്താശചെയ്ത കാരണത്താല്‍ മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന് 13 വര്‍ഷം തടവു ശിക്ഷ. മാലിയുടെ ചരിത്രത്തിലെ ആദ്യ ജനകീയ പ്രസിഡന്റായിരുന്നു നഷീദ്. അധികാരത്തിലിരുന്നപ്പോള്‍ 2012ല്‍ ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ നഷീദ് ഉത്തരവിട്ടത് ഭീകരപ്രവര്‍ത്തനത്തെ സഹായിക്കാനായിരുന്നെന്ന് വിധി പ്രസ്തവിച്ച മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു. സംഭവത്തില്‍ അമേരിക്കയും ഇന്ത്യയും ആശങ്ക അറിയിച്ചു. തനിക്കെതിരായ ആരോപണം തള്ളിയ നഷീദ് രാഷ്ട്രീയ പകപോക്കലാണിതിനു പിന്നിലെന്ന് പറഞ്ഞു. അതേസമയം, നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന്റെ ഓഫീസ് നഷീദിന്റെ ആരോപണം തള്ളി.
അബ്ദുള്ള യമീന്റെ അര്‍ധ സഹോദരനായ മൗമൂണ്‍ അബ്ദുള്‍ ഗയോമിന്റെ 30 വര്‍ഷത്തെ ഏകാധിപത്യത്തിനുശേഷം 2008ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് നഷീദ് അധികാരത്തിലെത്തിയത്.