മംഗള്‍യാന്‍ ജ്വലന പരീക്ഷണം വിജയകരം

ബംഗളൂരു: മംഗള്‍യാനിന്റ ജ്വലന പരീക്ഷണം വിജയമെന്ന് ഐ.എസ്.ആര്‍.ഒ. പേടകത്തിലെ സ്വയം നിയന്ത്രിത കംപ്യൂട്ടര്‍ ഉപയോഗിച്ചാണ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചത്. കംപ്യൂട്ടറിലേക്ക് നിര്‍ദ്ദേശങ്ങളും ആജ്ഞകളും മുന്‍കൂട്ടി അപ് ലോഡ് ചെയ്യുന്ന പ്രക്രിയ ഇന്നലെയോടെ പൂര്‍ത്തിയായായിരുന്നു. ചൊവ്വ പ്രവേശനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ലിക്വിഡ് അപ്പോജി മോട്ടര്‍(ലാം)  വിജയകരമായി നാല് സെക്കന്റോളം പ്രവര്‍ത്തിപ്പിച്ചാണ് മംഗള്‍യാന്‍ ചൊവ്വയുടെ ആകര്‍ഷണ മണ്ഡലത്തിലെത്തിയത്. ഇതോടെ ചൊവ്വാ പര്യവേഷണത്തില്‍ നിര്‍ണ്ണായക ദൗത്യത്തില്‍ വിജയംവരിച്ചിരിക്കുകയാണ്. ആദ്യ ശ്രമത്തില്‍ തന്നെ ഇത്രത്തോളം ചൊവ്വയുടെ അടുത്തെത്താന്‍ കഴിഞ്ഞത് തന്നെ ചരിത്ര നേട്ടമാണ്. ഇതുവരെ ഒരു രാജ്യത്തിനും ആദ്യ ശ്രമത്തില്‍ ചൊവ്വാ ദൗത്യം വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

Top