തൃശൂര്‍ : ദേശീയ രംഗത്ത് നൃത്തത്തിന് നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള ‘കലാഭാരതി നാട്യ ശ്രേഷ്ഠ’ അവാര്‍ഡിനു കലാമണ്ഡലം ക്ഷേമാവതിയും, ശാസ്ത്രീയ നൃത്തത്തെ ജനകീയമാക്കാനുള്ള ഇടപെടലിന് ചലച്ചിത്ര താരവും കുച്ചുപ്പുടി നര്‍ത്തകിയുമായ മഞ്ജു വാര്യര്‍ നൃത്ത ശ്രീ അവാര്‍ഡിനും അര്‍ഹരായി. പ്രൊഫ: ജോര്‍ജ് എസ് പോള്‍. ഡോ. രാവുണ്ണി, അപര്‍ണ്ണ മാരാര്‍ എന്നിവര്‍ ഉള്‍പെട്ട ജൂറിയാണ് അവാര്‍ഡു ജേതാക്കളെ തിരഞ്ഞെടുത്തത് .
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. മാര്‍ച്ച് നാലിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി കെ സി ജോസഫും ഇ പി ജയരാജന് എംഎല്‍എയും അവാര്‍ഡുകള്‍ സമ്മാനിക്കും.
മാര്‍ച്ച് രണ്ടു മുതല്‍ നാലു വരെയാണ് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ രണ്ടാമത് ദേശീയ യുവ നൃത്തോത്സവം കലാഭാരതി സംഘടിപ്പിക്കുന്നത്. രണ്ടിന് തെന്നിന്ത്യയിലെ യുവ ചലച്ചിത്ര താരങ്ങളും നര്‍ത്തകിമാരുമായ ഐശ്വര്യ രാജയും, കൃതിക ജയകുമാറും അവതരിപ്പിക്കുന്ന ഭരതനാട്യം, 3 നു വിദ്യമോള് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, കന്നട ചലച്ചിത്ര താരം കൂടിയായ പ്രതീക്ഷ കാശിയുടെ കുച്ചുപ്പുടി, 4 നു നീലമന സഹോദരിമാരുടെ കുച്ചുപ്പുടി ഭരതനാട്യം ജുഗല്‍ബന്തിയും ചലച്ചിത്ര താരം പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനാട്യം എന്നീ നൃത്ത നൃത്യങ്ങളാണ് ഫെസ്റ്റിവലില്‍ അരങ്ങേറുക. പത്ര സമ്മേളനത്തില്‍ പ്രൊഫ: ജോര്‍ജ് എസ് പോള്‍, ഡോ. രാവുണ്ണി ,കലാഭാരതി ചെയര്മാന് കെ ഐ ഷെബീര്‍ എന്നിവര്‍ പങ്കെടുത്തു.