മദ്യനയം:ജനനന്മയ്‌ക്കെടുത്ത തീരുമാനങ്ങള്‍ കോടതി തടസപ്പെടുത്തരുതെന്ന് സുധീരന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ മദ്യനയം രൂപീകരിച്ചത് ഒരു ദിവസംകൊണ്ടല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. മദ്യനയം പു:ന പരിശോധിക്കേണ്ടതില്ലെന്നും യുഡിഎഫ് നേതാക്കള്‍ ഒറ്റക്കെട്ടായി ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

കെ. കരുണാകരന്റെ കാലത്തുമുതല്‍ മദ്യനയത്തെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതാണ്. ജനനന്മയ്‌ക്കെടുത്ത തീരുമാനങ്ങള്‍ കോടതി തടസപ്പെടുത്തരുത്. സാമൂഹിക നന്മ ലക്ഷ്യംവച്ചെടുക്കുന്ന ഏതു തീരുമാനവും നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് നഷ്ടം ഉണ്ടാക്കും.എന്നാല്‍ ഇത് കണക്കിലെടുത്ത് സമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരുന്ന തീരുമാനത്തില്‍ നിന്ന് പിറകിലേക്ക് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യനയത്തിലെ കോടതി വിധികള്‍ക്കെതിരെ നിയമപോരാട്ടം വേണ്ടിവരുമെന്നും സുധീരന്‍ പറഞ്ഞു.

Top