മദ്യനയത്തില്‍ കെസിബിസിക്കെതിരെ സിഎസ്‌ഐ സഭ

കൊച്ചി: സംസ്ഥാനത്തെ മദ്യനയ വിഷയത്തില്‍ കെസിബിസിക്കെതിരെ സിഎസ്‌ഐ സഭ ബിഷപ്പ് തോമസ് കെ.ഉമ്മന്‍. മദ്യനയത്തില്‍ കെ.സിബിസിയുടെ നിലപാട്മാറ്റം സംശയകരമാണ്. തീവ്ര നിലപാടുമായി നിന്നവരാണ് ഇപ്പോള്‍ പിന്നോട്ട് പോയിരിക്കുന്നത്. സുധീരനെ കൂടെ നിന്നവര്‍ വഞ്ചിച്ചുവെന്നും ബിഷപ് തോസഫ് കെ.ഉമ്മന്‍ അഭിപ്രായപ്പെട്ടു.

കോടികള്‍ ചാക്കില്‍ കെട്ടിക്കൊണ്ടുവരുന്ന അബ്കാരികള്‍ക്ക് മുന്നില്‍ അധികാരികള്‍ കൈകൂപ്പി നില്‍ക്കുകയാണ്. സര്‍ക്കാരിന്റേത് പ്രയോഗികതയല്ല, ഒത്തുകളിയാണെന്നും ഇങ്ങനെയെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരില്ലെന്നും കെസിബിസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീവ്രനിലപാട് എടുത്ത കെസിബിസിയെ അനുനയിപ്പിക്കാന്‍ മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി കോഴിക്കോട്ട് കോടഞ്ചേരിയില്‍ ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. മദ്യനയത്തിനെതിരെ വിവിധ സമരപരിപാടികള്‍ ആസൂത്രണം ചെയ്ത കെസിബിസിയുടെ നിലവിലെ മൗനത്തിനെതിരെയാണ് സിഎസ്‌ഐ സഭ രംഗത്ത് വന്നത്.

Top