തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്ന മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതി വിധികൂടി കണക്കിലെടുത്താകും മാറ്റം വരുത്തുക. ബാര്‍ തൊഴിലാളികളുടെയും ടൂറിസം മേഖലയിലേയും പ്രശ്നങ്ങള്‍ കണക്കിലെടുത്ത് മുന്നണിയില്‍ ചര്‍ച്ചചെയ്താവും മദ്യനയത്തില്‍ മാറ്റം വരുത്തുകയെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയുടെയും കോടതിയുടെ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ അവ്യക്തതകളില്ലാത്ത നയം രൂപീകരിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.