മദ്യ നയത്തില്‍ കോണ്‍ഗ്രസിനോട് യോജിപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനോട് മുസ്ലീം ലീഗിന് യോജിപ്പില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇനിയോരു ഘട്ടമേയുള്ളു, അത് മദ്യം നിരോധിക്കുക എന്നുള്ളതാണ്. ഇതിലേക്ക് എത്തിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മദ്യനയത്തില്‍ ജനവിരുദ്ധമായ മാറ്റം വരുത്തുന്നതിനെ ലീഗ് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top