ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് വന്‍ സ്ഫോടക വസ്തു നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തു. മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡും (എടിഎസ്) പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയില്‍ ചന്ദ്വാരയിലെ ഒരു വീട്ടില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടു പേര് പിടിയിലായിട്ടുണ്ട്. 1,768 ഇലക്ട്രോണിക് ഡിക്ടണേറ്റര്, 612 ജെലാറ്റിന്‍ സ്റിക്ക് തുടങ്ങിയവയാണ് കണ്ടെത്തിയവയിലുള്ളത്.